സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി സ്ഥ​ല​ത്ത് വൈ​ദ്യു​തി ഷോ​ക്കേ​റ്റ് കാ​ട്ടാ​ന ചെ​രി​ഞ്ഞു
Sunday, July 3, 2022 10:59 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ല​ക്ക​യ​ത്ത് ഷോ​ക്കേ​റ്റ് കാ​ട്ടാ​ന ചെ​രി​ഞ്ഞു. എ​ട്ടു വ​യ​സ് പ്രാ​യം വ​രു​ന്ന പി​ടി​യാ​ന​യാ​ണ് ചെ​രി​ഞ്ഞ​ത്. കൂ​ട്ട​ത്തോ​ടെ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ക​വു​ങ്ങ് കു​ത്തി​മ​റി​ച്ച് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഇ​ട്ട​തോ​ടെ ലൈ​ൻ ക​ന്പി പൊ​ട്ടി​വീ​ണാ​ണ് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റ​ത്.

രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് എ​ച് പി ​സി മൂ​ല​ക്ക​യ​ത്തി​ന് സ​മീ​പം അ​ബീ​ഷി​ന്‍റെ കൃ​ഷി സ്ഥ​ല​ത്താ​ണ് പി​ടി​യാ​നാ​ന​യെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ളു​പ്പി​ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ വൈ​ദ്യു​തി ത​ക​രാ​റാ​യ​താ​യി അ​ബീ​ഷ് പ​റ​ഞ്ഞു.

കാ​ട്ടാ​ന​യെ ചെ​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ കു​മ​ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ എ​ച്ച് പി ​സി മൂ​ല​ക്ക​യം ഭാ​ഗ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്.