ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും
Saturday, August 6, 2022 11:27 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെയും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. മി​ക​ച്ച മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ/ക​ർ​ഷ​ക, മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​ൻ/ക​ർ​ഷ​ക, മി​ക​ച്ച എ​സ് സി/എ​സ് ടി ​ക​ർ​ഷ​ക​ൻ/ക​ർ​ഷ​ക, മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ/ക​ർ​ഷ​ക, മി​ക​ച്ച വ​നി​ത ക​ർ​ഷ​ക എ​ന്നി​വ​രെ ആ​ദ​രി​ക്കും. അ​ർ​ഹ​ക​രാ​യ ക​ർ​ഷ​ക​ർ പത്തിന​കം ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഭ​വ​നി​ൽ എ​ത്തി അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.