വൈ​ദ്യു​തി ലൈ​നി​ൽ മ​രം വീ​ണു
Sunday, August 7, 2022 9:58 PM IST
ചെ​റു​തോ​ണി: പ​രാ​തി ന​ൽ​കി​യി​ട്ടും വൈ​ദ്യു​തി വ​കു​പ്പ് മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​ത് കാ​ത്തു​നി​ൽ​ക്കാ​തെ മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. അ​വ​ധി​ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
പൈ​നാ​വി​ലു​ള​ള അ​മ​ൽ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​നു സ​മീ​പം 56 കോ​ള​നി​യി​ലേ​ക്കു​ള​ള റോ​ഡി​ലാ​ണ് 11 കെ​വി ലൈ​നി​ലേ​ക്ക് ഏ​തു​നേ​ര​വും വീ​ഴാ​വു​ന്ന വി​ധ​ത്തി​ൽ മ​രം നി​ന്നി​രു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ വി​നോ​ദ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് വൈ​ദ്യു​തി വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന വ​ഴി ആ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ 1912 എ​ന്ന ഓ​ണ്‍​ലൈ​ൻ ന​ന്പ​റി​ലും പ​രാ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ​ത്.