തൂ​ക്കു​പാ​ലം മേ​ഖ​ല മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ
Sunday, August 7, 2022 10:37 PM IST
നെ​ടുങ്കണ്ടം: തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ മോ​ഷ​ണ​സം​ഘം വി​ല​സു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ തൂ​ക്കു​പാ​ലം ടൗ​ണി​ന് സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണ സം​ഘ​മെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്. വീ​ടു​ക​ളു​ടെ ക​ത​കി​ൽ ശ​ക്ത​മാ​യി മു​ട്ടി​യ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു​കാ​ർ എ​ഴു​ന്നേ​റ്റ​തോ​ടെ ര​ക്ഷ​പ്പെ​ട്ടു.
ഇ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്തു വ​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ തൂ​ക്കു​പാ​ലം ടൗ​ണി​ൽ ക​ന്പി​പ്പാ​ര​യു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. തൂ​ക്കു​പാ​ല​ത്തെ സ​ർ​ക്കാ​ർ മ​ദ്യ​ക്ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഹ​ർ ഘ​ർ തി​രം​ഗ

ക​ട്ട​പ്പ​ന: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​ക്ക് ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലൂ​ടെ ദേ​ശീ​യ പ​താ​ക​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് മാ​സ്റ്റ​ർ ജി. ​സു​നി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി സ​ണ്ണി​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. www.epostoffice.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ 25 രൂ​പ​യ്ക്ക് ദേ​ശീ​യ പ​താ​ക വാ​ങ്ങാ​ൻ സാ​ധി​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ഡി​വി​ഷ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി​ബി​ൻ ജോ​സ്, അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റ് മാ​സ്റ്റ​ർ ടി.​ഡി. ജോ​സ്, ഡെ​പ്യൂ​ട്ടി പോ​സ്റ്റ് മാ​സ്റ്റ​ർ തോ​മ​സ് ജോ​ണ്‍, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.