ചെറുതോണി അ​ണ​ക്കെ​ട്ടിന്‍റെ അഞ്ചു ഷട്ടറുകൾ ഉയർത്തി; ത​ടി​യ​ന്പാ​ട് ച​പ്പാ​ത്ത് വെ​ള്ള​ത്തി​ലാ​യി
Monday, August 8, 2022 9:55 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തു​റ​ന്ന​തോ​ടെ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​പ്പെ​ടു​ത്തി കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ത​ടി​യ​ന്പാ​ട് ച​പ്പാ​ത്ത് വെ​ള​ള​ത്തി​ലാ​യി.

2018ലെ ​പ്ര​ള​യ​ത്തി​ൽ ച​പ്പാ​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നി​രു​ന്നു. ഉ​യ​രം കു​റ​വു​ള്ള​തി​നാ​ൽ വെ​ള്ളം ക​യ​റി ഒ​ഴു​കി ജ​ന​ങ്ങ​ൾ​ക്ക് മ​റു​ക​രെ എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ ച​പ്പാ​ത്ത് ത​ക​ർ​ന്ന​തി​നാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച​താ​ണ് ഈ ​ച​പ്പാ​ത്ത്.

100 മീ​റ്റ​റോ​ളം നീ​ള​മു​ള്ള ച​പ്പാ​ത്തി​ന​ടി​യി​ൽ വെ​ള്ളം ക​ട​ന്നു​പോ​കാ​ൻ 10 അ​ടി​യോ​ളം വ്യാ​സ​മു​ള്ള മൂ​ന്ന് ദ്വാ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ​ത​ന്നെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നാ​ട്ടു​കാ​രും മാ​ധ്യ​മ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ച അ​പാ​ക​ത​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ടു​ക്കി ഡാ​മി​ൽ​നി​ന്നു ര​ണ്ട​ര ല​ക്ഷം ലി​റ്റ​ർ ജ​ലം തു​റ​ന്നു​വി​ട്ട​പ്പോ​ൾ​ത​ന്നെ ച​പ്പാ​ത്ത് വെ​ള്ള​ത്തി​ലാ​യി. ച​പ്പാ​ത്തി​ലെ ഭി​ത്തി​യി​ൽ ത​ട്ടി വെ​ള്ളം വ​ഴി​തി​രി​ഞ്ഞ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കാ​ണ് ക​യ​റു​ന്ന​ത്.

കൂ​ടു​ത​ൽ ദ്വാ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ വെ​ള്ളം ഉ​യ​രാ​തെ ച​പ്പാ​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു.

ഇ​ടു​ക്കി, ഉ​പ്പു​തോ​ട് വി​ല്ലേ​ജു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തും വാ​ഴ​ത്തോ​പ്പ് - മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണ് ച​പ്പാ​ത്ത്. ച​പ്പാ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ മ​രി​യാ​പു​രം, വി​മ​ല​ഗി​രി, കു​തി​ര​ക്ക​ല്ല്, മ​ഠ​ത്തും​ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. പോ​ലീ​സ് ഇ​രു ക​ര​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് വ​ഴി അ​ട​ച്ചി​രി​ക്ക​യാ​ണ്.