മ​ഴ തു​ട​രു​ന്നു ; ജാ​ഗ്ര​ത​യോ​ടെ ഹൈ​റേ​ഞ്ച്
Monday, August 8, 2022 9:55 PM IST
മൂ​ന്നാ​ർ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​റേ​ഞ്ചി​ലെ​ങ്ങും ക​ന​ത്ത ജാ​ഗ്ര​ത. ശ​ക്ത​മാ​യ മ​ഴ​യി​ൽ ജ​ലം ക​ര​ക​വി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. 70 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ളി​ലൂ​ടെ 112 ഘ​ന അ​ടി വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​തി​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത തു​ട​രാ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മൂ​ന്നാ​ർ കോ​ള​നി​യി​ലെ ര​ണ്ടു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​നീ​ശ്വ​ര​ൻ, കാ​ർ​ത്തി​ക എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മു​നീ​ശ്വ​ര​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന മെ​യ്തീ​ൻ, സ​ഹി​ല എ​ന്നി​വ​ർ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. സ​മീ​പ​ത്തെ വേ​ളാ​ങ്ക​ണ്ണി - ച​ന്ദ്ര ദ​ന്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​വ​ർ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി.
മൂ​ന്നാ​റി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം തു​ട​രു​ക​യാ​ണ്. മൂ​ന്നാ​റി​ൽ​നി​ന്നു പോ​ത​മേ​ടി​നു പോ​കു​ന്ന വ​ഴി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ മ​ണ്ണ് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.
മൂ​ന്നാ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള മ​ല​യ​ടി​വാ​ര​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​തി​ഗ​തി​ക​ൾ വീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.
ഇ​വി​ടെ​യു​ള്ള​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​വാ​നു​ള്ള നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​ഴ​ക്കാ​ല​ത്ത് പ​തി​വാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​യി​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​പ​ക​ട​മൊ​ഴി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ർ​ച്ചാ​യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു ത​വ​ണ ഉ​രു​ൾ​പൊ​ട്ടി​യ കു​ണ്ട​ള​യി​ൽ മൂ​ന്നാം ദി​വ​സം അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും മൂ​ന്നാ​ർ - ടോ​പ്പ് സ്റ്റേ​ഷ​നി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. വ​ട്ട​വ​ട​യ്ക്കു സ​മീ​പം റോ​ഡി​നു കു​റു​കെ വ​ൻ​മ​രം നി​ലം​പൊ​ത്തി. വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.