കാ​ട്ടു​ക​ന്പു​ക​ളി​ൽ താ​ങ്ങി​നി​ർ​ത്തി​യി​രു​ന്ന വീ​ടും ത​ക​ർ​ന്ന് കു​ടും​ബം ദു​രി​ത​ത്തി​ൽ
Monday, August 8, 2022 10:18 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ട്ടു​ക​ന്പു​ക​ളി​ൽ താ​ങ്ങി​നി​ർ​ത്തി​യി​രു​ന്ന വീ​ടും ഇ​ടി​ഞ്ഞു​പോ​യ​തോ​ടെ ഒ​രു കു​ടും​ബം ക​യ​റി​ക്കി​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ കാ​റ്റി​ലും മ​ഴ​യി​ലും ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വീ​ടും ത​ക​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് താ​ന്നി​മൂ​ട് മേ​ട്ട​കി​ൽ പാ​റ​വി​ള​യി​ൽ ശ​ശി​ധ​ര​ൻ - അ​ന്പി​ളി ദ​ന്പ​തി​ക​ളു​ടെ വീ​ട് ത​ക​ർ​ന്ന​ത്. മ​ണ്‍​ക​ട്ട കെ​ട്ടി​യ ചെ​റി​യ വീ​ട്ടി​ലാ​ണ് ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​ത്. കാ​റ്റി​ലും മ​ഴ​യി​ലും മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക​ളും ദ്ര​വി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ചു​റ്റി​ലും കാ​ട്ടു​ക​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ടി​നു താ​ങ്ങ് ന​ൽ​കി​യി​രു​ന്നു. ഇ​തു​ൾ​പ്പ​ടെ​യാ​ണ് വീ​ട് ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​ടു​ക്ക​ള​യും സ​മീ​പ​ത്തെ മ​റ്റൊ​രു ഭി​ത്തി​യു​മാ​ണ് ത​ക​ർ​ന്ന​ത്.

ശ​ബ്ദം കേ​ട്ട് ശ​ശി​ധ​ര​നും അ​ന്പി​ളി​യും വീ​ടി​നു​ള്ളി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി മാ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു.

20 വ​ർ​ഷ​മാ​യി ഇ​വ​ർ വീ​ടി​നാ​യി അ​പേ​ക്ഷ​ക​ൾ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. 20 വ​ർ​ഷം മു​ന്പ് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി ശ​ശി​ധ​ര​ന് വീ​ട് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സ​ർ​ക്കാ​ർ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​തോ​ടെ നി​യ​മ പ്ര​ശ്ന​ങ്ങ​ളും ത​ല​പൊ​ക്കി. 84 സെ​ന്‍റ് സ്ഥ​ല​മു​ള്ള​തി​നാ​ൽ വീ​ട് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​യ​മ​മാ​ണ് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ന​ട്ടെ​ല്ലി​നു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ശ​ശി​ധ​ര​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. തൈ​റോ​യി​ഡ് രോ​ഗി​യാ​യ അ​ന്പി​ളി ജോ​ലി​ക്ക് പോ​യാ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ ടി.​എ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ശ​ശി​ധ​ര​നെ​യും കു​ടും​ബ​ത്തെ​യും സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.