ഉൗ​ര​ക്കു​ന്ന് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Friday, August 12, 2022 11:01 PM IST
മു​ട്ടം: ഉൗ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ക​ല്ലി​ട്ട തി​രു​നാ​ളും 15 വ​രെ ന​ട​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ജേ​ക്ക​ബ് പ​ല്ലോ​ന്നി​യി​ൽ. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​സ് മാ​ന്പു​ഴ​ക്ക​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല, തി​രി​പ്ര​ദ​ക്ഷി​ണം. 15ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ. ​തോ​മ​സ് ക​രി​ന്പും​കാ​ലാ​യി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ, ഫാ. ​ദീ​പു ഇ​റ​പു​റ​ത്ത്, ഫാ. ​ജോ​പ്പ​ൻ ചെ​ത്തി​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് ചൂ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.