ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ദേ​ശീ​യ പ​താ​ക എ​ത്തി​യി​ല്ല
Friday, August 12, 2022 11:01 PM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ടാ​ഴ്ച മു​ന്പ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടും ക​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ൽ​നി​ന്നു ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ദേ​ശീ​യ പ​താ​ക​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​യി​ല്ല. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്നു ഉ​യ​ർ​ത്താ​നു​ള്ള ത്രി​വ​ർ​ണ പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി​ല്ല.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന് ദേ​ശീ​യ പ​താ​ക എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളും ഉ​യ​ർ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത​ത്. ഇ​തു​പ്ര​കാ​രം ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം 2000 ത്രി​വ​ർ​ണ പ​താ​ക​ക​ൾ​ക്ക് കു​ടും​ബ​ശ്രീ​യി​ൽ ഓ​ർ​ഡ​ർ ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​തു സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും പ​താ​ക വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 30 രൂ​പ​വീ​തം പി​രി​വും ന​ട​ത്തിയിരുന്നു.
പ​താ​ക​ക​ൾ എ​ത്താ​ത്ത​തു സം​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ളോ​ടും ജി​ല്ലാ​മി​ഷ​നി​ലും തി​ര​ക്കി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.