മ​ഴ​യി​ല്‍ രാ​ജ​ഭ​ര​ണ കാ​ല​ത്തെ ചു​ങ്ക​പ്പി​രി​വു കേ​ന്ദ്രം ത​ക​ര്‍​ന്നു
Friday, August 12, 2022 11:03 PM IST
രാ​ജ​കു​മാ​രി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ച​രി​ത്ര സ്മ​ര​ണ​ക​ള്‍ പേ​റു​ന്ന തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ​കാ​ല​ത്തെ ചു​ങ്ക​പ്പി​രി​വു കേ​ന്ദ്രം ത​ക​ര്‍​ന്നു.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ബോ​ഡി​മെ​ട്ടി​ലു​ള്ള ക​സ്റ്റം​സ് ഹൗ​സാ​ണ് ത​ക​ര്‍​ന്ന​ത്. ച​രി​ത്ര​പ്ര​ാധാ​ന്യ​മു​ള്ള ഈ ​കെ​ട്ടി​ടം നി​ല​വി​ല്‍ സം​സ്ഥാ​ന വാ​ണി​ജ്യ - ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ്.

കേ​ര​ള​വും ത​മി​ഴ്നാ​ടും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ബോ​ഡി​മെ​ട്ടി​ല്‍ ചു​ങ്കം പി​രി​ക്കു​ന്ന​തി​നാ​യി തി​രു​വി​താ​കൂ​ര്‍ രാ​ജ​ഭ​ര​ണ കാ​ല​ത്ത് പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ത്.

ക​സ്റ്റം​സ് ഹൗ​സ് എ​ന്ന പേ​രി​ല്‍ രാ​ജ​മു​ദ്ര​യോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ല​യു​യ​ര്‍​ത്തി​നി​ന്ന ച​രി​ത്ര​സ്മാ​ര​കം കേ​ര​ള സം​സ്ഥാ​നം രൂ​പീ​ക​രി​ച്ച​തോ​ടെ വാ​ണി​ജ്യ, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റ് ഓ​ഫീ​സായി മാ​റി.

ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം വാ​ണി​ജ്യ​വ​കു​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ വ​ന്ന​തോ​ടെ ക്ഷ​യി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. മ​ഴ​പെ​യ്താ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ക​യും ഭി​ത്തി​ക്ക് വി​ള്ള​ല്‍ വീ​ഴു​ക​യും ചെ​യ്ത​തോ​ടെ ച​രി​ത്ര സ്മാ​ര​കം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കു​ക​യും വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ര്‍​ത്ത​നം നി​ല​ക്കു​ക​യും ചെ​യ്ത​തോ​ടെ ക​സ്റ്റം​സ് ഹൗ​സി​ന്‍റെ രാ​ജ​പ്രൗ​ഢി മ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​കു​വ​ശ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​ത്.