പ​ണം മു​ൻ​കൂ​ർ ന​ൽ​കി; പ​താ​ക ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, August 13, 2022 11:07 PM IST
മൂ​ല​മ​റ്റം: സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നു കു​ടും​ബ​ശ്രീ​യി​ൽനി​ന്നു യ​ഥാ​സ​മ​യം പ​താ​ക ല​ഭി​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്നു വീ​ടു​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​ക്ഷേ​പം.

പ​താ​ക ല​ഭി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളി​ൽനി​ന്നു 30 രൂ​പ മു​ൻ​കൂ​റാ​യി സ്കൂ​ളു​ക​ൾ മു​ഖേ​ന വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും യ​ഥാ​സ​മ​യം പ​താ​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ നാ​ളെ വ​രെ വീ​ടു​ക​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി എ​ല്ലാ​വ​രും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

ദേ​ശീ​യ പ​താ​ക കി​ട്ടാ​താ​യ​തോ​ടെ ഇ​ന്ന​ലെ പ​ല​ർ​ക്കും വീ​ടു​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ, വാ​ങ്ങി​യ പ​ണം മ​ട​ക്കി ന​ൽ​കാ​മെ​ന്ന സ​ന്ദേ​ശം സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​താ​ക നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​തമൂ​ലം പ​ല​യി​ട​ത്തും എ​ത്തി​ച്ച പ​താ​ക​ക​ൾ തി​രി​കെ വാ​ങ്ങി​യ​താ​ണ് യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു ത​ട​സ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.

ഇ​തോ​ടെ ദേ​ശീ​യ പ​താ​ക വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​വു​ക​യും ചെ​യ്തു. പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​വും അ​വ​താ​ള​ത്തി​ലാ​യി.