ച​ന്ദ​നമ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മം
Saturday, August 13, 2022 11:08 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ൽനി​ന്നു ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മം. മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ക​ല്ലാ​ർ സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീസ​ർ ബി. ​ഉ​ദ​യ​ഭാ​നു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​സ്. നി​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

തൂ​ക്കു​പാ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ 53 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​വും ആറു മീ​റ്റ​ർ നീ​ള​വു​മു​ള്ള ച​ന്ദ​നത്ത​ടി​ക്ക​ഷണം മു​റി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​ന്ന് കാ​ത​ൽ പ​രി​ശോ​ധി​ക്കാ​നാ​യി പ​കു​തി മു​റി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. കു​രു​വി​ക്കാ​ന​ത്തും ച​ന്ദ​ന​ത്ത​ടി മു​റി​ച്ചി​ട്ട നി​ല​യി​ൽ വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​ക്കി​ടെ അ​ഞ്ചി​ല​ധി​കം ച​ന്ദ​ന​മ​ര മോ​ഷ​ണക്കേ​സു​ക​ളാ​ണ് മേ​ഖ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ച​ന്ദ​ന​മോ​ഷ​ണം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​മ​ളി റെ​യ്ഞ്ച് ഓ​ഫീ​സ​ർ അ​നി​ൽകു​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തൂ​ക്കു​പാ​ലം അ​ന്പ​തേ​ക്ക​റി​ൽനി​ന്നു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ നി​ന്ന ച​ന്ദ​നമ​രം മു​റി​ച്ച് ക​ട​ത്തി​യി​രു​ന്നു. ഇ​തേ ദി​വ​സം ത​ന്നെ​യാ​ണ് മ​റ്റു മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണശ്ര​മ​ങ്ങ​ളും ന​ട​ന്ന​തെ​ന്നാ​ണ് വ​നംവ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

സ​മീ​പ​കാ​ല​ത്ത് തൂ​ക്കു​പാ​ലം ബാ​ല​ൻ​പി​ള്ള സി​റ്റി​യി​ൽനി​ന്നു ച​ന്ദ​നമ​ര​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ മു​റി​ച്ച് ക​ട​ത്തി​യ ച​ന്ദ​നമ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ടം പ്ര​ദേ​ശ​ത്തെ കി​ണ​റ്റി​ൽനി​ന്നു ക​ണ്ടെ​ത്തി. എ​ന്നാ​ൽ കേ​സി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.