കോ​ണ്‍​ഗ്ര​സ് സ്വാ​ത​ന്ത്ര്യദി​ന റാ​ലി നാ​ളെ
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ:​ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു ന​യി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തൊ​ടു​പു​ഴ​യി​ൽ സ​മാ​പി​ക്കും.​നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു ഉ​ടു​ന്പ​ന്നൂ​രി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​ വി​ശ്വ​നാ​ഥ​ൻ പെ​രു​മാ​ൾ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​സി​സി അം​ഗം ഇ.​എം.​ ആ​ഗ​സ്തി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​രി​മ​ണ്ണൂ​രി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​നം റോ​യി കെ. ​പൗ​ലോ​സും പ​ട്ട​യം ക​വ​ല​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ അ​ശോ​ക​നും മ​ങ്ങാ​ട്ടു ക​വ​ല​യി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.​ റാ​ലി തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ സി.​പി.​ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ഗാ​ന്ധി​ജി​യു​ടെ കൊ​ച്ചു​മ​ക​ൻ തു​ഷാ​ർ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​മാ​യി തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന തു​ഷാ​ർ ഗാ​ന്ധി​യെ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു സ്വീ​ക​രി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശം ന​ൽ​കും.