സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Saturday, August 13, 2022 11:12 PM IST
ക​ട്ട​പ്പ​ന: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ​യും ഐസിഡി​എ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ക​ട്ട​പ്പ​ന ദീ​പ്തി കോ​ള​ജി​ൽനി​ന്ന് ആ​രം​ഭി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ന​ഗ​രം ചു​റ്റി ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി യു​വ​പു​ര​സ്കാ​ർ അ​വാ​ർ​ഡ് ജേ​താ​വ് മോ​ബി​ൻ മോ​ഹ​ന​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഗാ​ന്ധിപ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വ​ജ്ര ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യി​ലെ പ​ഠി​താ​ക്ക​ൾ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സു​കു​ട്ടി മാ​ത്യു, ജോ​യി​ന്‍റ് ബിഡിഒ ജ​യ​പ്ര​കാ​ശ് രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​വി​ത വി​നു, വി.​പി. ജോ​ണ്‍, എം.​ടി. മ​നോ​ജ്, ജ​ല​ജ വി​നോ​ദ്, ര​ഞ്ജി​ത്ത് കു​മാ​ർ, സാം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ലാ കോ-ഓർ​ഡി​നേ​റ്റ​ർ എ​സ്.​ സൂ​ര്യ​ലാ​ൽ, ശി​ശുവി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ കെ.​പി. ര​മ, മ​ർ​ച്ച​ന്‍റ് യൂ​ത്ത് വി​ംഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, എ​സ്എ​ച്ച് ജി, ​സ്കൂ​ൾ, കോ​ള​ജ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 5000 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ലി​യും സാം​സ്കാ​രി​ക സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ ,വാ​ഹ​ന​റാ​ലി തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ മി​ക​ച്ച് പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഗ്രേ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​യി​രം മു​ത​ൽ പ​തി​നാ​യി​രം രൂ​പ വ​രെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​ട്ടു​ള്ള ക്യാ​ഷ് അ​വാ​ർ​ഡ്ക​ൾ ന​ൽ​കും. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​യ്ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, എ​സ് എ​ച്ച് ജി ​ക​ൾ , സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. പ​രി​പാ​ടി​യു​ടെ വി​ളം​ബ​ര ജാ​ഥ മ​ർ​ച്ച​ന്‍റ്സ് അ​സ്‌​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​വി. കു​ര്യാ​ക്കോ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ റാ​ലി എ​ൻ​എ​സ് എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ടു​ന്പ​ൻ​ചോ​ല എം ​എ​ൽ എ.​എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് മു​ക​ളേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ജെ. സി​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്സ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. മ​ണി​മ​ല കാ​ർ​ഡി​ന​ൽ പ​ടി​യ​റ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​യി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്ബ​ത്ത്, അ​ധ്യാ​പി​ക നി​മ്മി ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ആ​ർ.​അ​ഖി​ൽ, സോ​ണി​യ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.