സ്വാ​ത​ന്ത്ര്യം ത​ണ​ലാ​ണ്! തേ​നൂ​റും ഒാ​ർ​മ​ക​ളി​ൽ ഈ ​തേ​ന്മാ​വ്
Sunday, August 14, 2022 10:50 PM IST
ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ

തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ല​ഹ​രി​യി​ൽ രാ​ജ്യം നി​റ​യു​ന്പോ​ൾ തേ​നൂ​റും ഒാ​ർ​മ​ക​ളു​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് ഒ​രു നാ​ട്ടു​മാ​വ്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​നും ഈ ​നാ​ട്ടു​മാ​വി​നും ഒ​രേ പ്രാ​യ​മാ​ണ്. ആ​ൾ നി​സാ​ര​ക്കാ​ര​ന​ല്ല, സ്നേ​ഹം ത​ണ​ലാ​ണ് എ​ന്നു പ്ര​ഖ്യാ​പി​ച്ച 11 ദേ​ശ​സ്നേ​ഹി​ക​ൾ ചേ​ർ​ന്നു ന​ട്ട​താ​ണ് ഈ ​സ്വാ​ത​ന്ത്ര്യ​മ​രം.

1947 ഓ​ഗ​സ്റ്റ് 15നു ​ഭാ​ര​തം സ്വാ​ത​ന്ത്യം പ്രാ​പി​ച്ച​തി​ന്‍റെ ആ​ര​വ​ങ്ങ​ൾ നാ​ടൊ​ട്ടു​ക്കും പൊ​ടി​പൊ​ടി​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ നാ​ടു നി​റ​ഞ്ഞ​പ്പോ​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി തു​റ​യ്ക്ക​ൽ ഉ​ല​ഹ​ന്നാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 ചെ​റു​പ്പ​ക്കാ​ർ ഒ​ത്തു​ചേ​ർ​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഒാ​ർ​മ​യ്ക്ക് ഒ​രു മ​രം ന​ടാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ തൊ​ടു​പു​ഴ- ക​രി​മ​ണ്ണൂ​ർ റൂ​ട്ടി​ൽ കു​ന്നം കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ നാ​ട്ടു​മാ​വു ന​ട്ടു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ളാ​യ കെ.​ജെ ജോ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ, ഒൗ​സേ​പ്പ് ക​ല്ലു​ങ്ക​കു​ടി​യി​ൽ, പി.​സി.​മാ​ണി ചെ​ന്പ​ര​ത്തി​ക്ക​ൽ, വ​ർ​ക്കി ഉ​ല​ഹ​ന്ന​ൻ വ​ട്ട​മ​ല​യി​ൽ, പൈ​ലി വ​ർ​ഗീ​സ് വ​ള്ളി​ക്കു​ന്നേ​ൽ, എം.​യു.​മു​ഹ​മ്മ​ദ് മ​രോ​ട്ടി​ക്ക​ൽ, ഉ​ല​ഹ​ന്നാ​ൻ ജോ​ണ്‍​പ​ഴു​ക്കാ​കു​ള​ത്ത്, വ​ർ​ക്കി അ​റ​ക്ക​ക്കാ​ര​ൻ, ഉ​ല​ഹ​ന്നാ​ൻ(​കു​ഞ്ഞേ​ട്ട​ൻ) മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​ദേ​ശ​സ്നേ​ഹി​ക​ളി​ൽ കു​ന്ന​ത്തു താ​മ​സി​ക്കു​ന്ന മാ​ളി​യേ​ക്ക​ൽ കു​ഞ്ഞേ​ട്ട​ൻ (ഉ​ല​ഹ​ന്നാ​ൻ) ഒ​ഴി​കെ എ​ല്ലാ​വ​രും മ​ണ്‍​മ​റ​ഞ്ഞു. തു​റ​യ്ക്ക​ൽ ഉ​ല​ഹ​ന്നാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​യി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഈ ​മാ​വി​ന്‍റെ ച​രി​ത്രം പു​തു​ത​ല​മു​റ​യി​ൽ പ​ല​രും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. മാ​വി​ന്‍റെ ച​രി​ത്രം അ​റി​യാ​തി​രു​ന്ന അ​ധി​കൃ​ത​ർ റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​വു വെ​ട്ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ഈ ​മാ​വ് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നാ​ട്ടി​ലു​യ​ർ​ന്നു. മാ​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും 11 പേ​രു​ടെ പേ​രു​വി​വ​ര​വും എ​ഴു​തി മാ​വി​നു മു​ന്നി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. റോ​ഡ് വി​ക​സ​നം വ​ന്ന​തോ​ടെ ഈ ​ബോ​ർ​ഡ് പി​ന്നീ​ട് മാ​റ്റേ​ണ്ടി വ​ന്നു. മു​ത​ല​ക്കോ​ടം ജ​യ് ഹി​ന്ദ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഈ ​മാ​വി​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ആ​യി​ര​ങ്ങ​ളാ​യ ദേ​ശ​സ്നേ​ഹി​ക​ളു​ടെ സ്മ​ര​ണ​കൂ​ടി ഉ​ണ​ർ​ത്തു​ക​യാ​ണ് ആ​യി​ര​ങ്ങ​ൾ​ക്കു ത​ണ​ലേ​കി നി​ൽ​ക്കു​ന്ന ഈ ​നാ​ട്ടു​മാ​വ്. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ട​ക്കം പ​ങ്കെ​ടു​ക്കും.