ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ത​ർ​ക്കം: ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു
Sunday, August 14, 2022 10:50 PM IST
വ​ണ്ണ​പ്പു​റം: ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു പേ​ർ​ക്ക് വെ​ട്ടേ​റ്റു. വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ പ​ടി​ഞ്ഞാ​റ​യി​ൽ സാ​ബു, മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി ര​മ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.
ഇ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ഒ​ടി​യ​പാ​റ മ​രു​തോ​ലി​ൽ ബെ​ന്നി​യാ​ണ് വെ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
ബെ​ന്നി​യും ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞാ​ണ് ഇ​പ്പോ​ൾ താ​മ​സം.
ഭാ​ര്യ​ക്കു കോ​ട​തി വി​ധി​വ​ഴി ഒ​രേ​ക്ക​ർ സ്ഥ​ലം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ലെ റ​ബ​ർ ടാ​പ്പു ചെ​യ്യാ​ൻ ഭാ​ര്യാ സ​ഹോ​ദ​ര​ൻ​മാ​ർ എ​ത്തി​യ​താ​ണു ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. കാ​ളി​യാ​ർ സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

തൊ​ടു​പു​ഴ
പോ​സ്റ്റ് ഓ​ഫീ​സ്:
പു​തി​യ കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി

തൊ​ടു​പു​ഴ: പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​സ്റ്റ് അ​ലോ​ക് വ​ർ​മ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഫൈ​ന​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ഡ്രോ​യിം​ഗ്, സോ​യി​ൽ ടെ​സ്റ്റ് എ​ന്നീ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റും റി​പ്പോ​ർ​ട്ടും ല​ഭി​ച്ചാ​ലു​ട​ൻ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു.