സ്വാ​ത​ന്ത്ര്യ​സ​മ​ര​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി ചി​ത്ര​പ്ര​ദ​ർ​ശ​നം
Sunday, August 14, 2022 10:50 PM IST
ഇ​ടു​ക്കി: സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി ക​ലാ​കാ​ര​ൻ​മാ​ർ. ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ലാ​ണ് 75 അ​ടി നീ​ള​മു​ള്ള കാ​ൻ​വാ​സി​ൽ 15 ക​ലാ​കാ​ര​ൻ​മാ​ർ വ​ർ​ണ വൈ​വി​ധ്യം തീ​ർ​ത്ത​ത്.

ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ജി​ല്ലാ​ഘ​ട​ക​വും ചേ​ർ​ന്നാ​ണ് സ്വാ​ത​ന്ത്ര്യ ചി​ത്ര​മെ​ഴു​ത്ത് ഒ​രു​ക്കി​യ​ത്.

ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്ര​സ്കോ മു​ര​ളി, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ​ഫ് അ​നു​ഗ്ര​ഹ, ജോ​സ് ആ​ന്‍റ​ണി, കെ.​ആ​ർ. ഹ​രി​ലാ​ൽ, ടി.​ജെ ജോ​സ്, നി​ള ബി​ജു, സ​ജി​ദാ​സ് മോ​ഹ​ൻ, കെ. ​ബി. ബാ​ല​ച​ന്ദ്ര​ൻ, മോ​ൻ​സി, സി​നോ​ജ് മാ​ത്യു, അ​മൃ​ത മു​ര​ളീ​ധ​ര​ൻ, അ​നു​ഷ സ​ന്തോ​ഷ്, അ​ജ​യ​ൻ ക​ട​നാ​ട്, ല​ക്ഷ്മി സ​ന്തോ​ഷ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​മെ​ഴു​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഗാ​ന്ധി​ജി​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​വ​ൽ ഭ​ട·ാ​രാ​യ സൈ​നി​ക​രും ച​ട്ട​ക്കൂ​ടു​ക​ൾ ത​ക​ർ​ത്ത് മു​ന്നേ​റാ​നു​ള്ള സ​ക​ല ജീ​വി​വ​ർ​ഗ​ങ്ങ​ളു​ടെ​യും സ്വാ​ത​ന്ത്ര്യ മോ​ഹ​വും ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ത്തെ അ​നു​സ്മ​രി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളും കാ​ൻ​വാ​സി​ൽ നി​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ ചി​ത്ര​ര​ച​ന വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ച്ചു. ചി​ത്ര​മെ​ഴു​ത്ത് വേ​ദി ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു. ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്ന് സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ന് ശേ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നം സൗ​ജ​ന്യ​മാ​യി വീ​ക്ഷി​ക്കാ​ൻ ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.