ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തി​ൽ രാ​ജ്യം മു​ന്നേ​റും: പി.​ജെ. ജോ​സ​ഫ്
Sunday, August 14, 2022 10:50 PM IST
തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ ല​ബ്ധി​യു​ടെ 75 -ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി തൊ​ടു​പു​ഴ​യി​ൽ ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തി​ൽ രാ​ജ്യം ലോ​ക​ത്ത് കൂ​ടു​ത​ൽ മു​ന്നേ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ളു​ടെ അ​ടി​മ​ത്വ​ത്തി​ൽ​നി​ന്നും വി​ദേ​ശാ​ധി​പ​ത്യ​ത്തി​ൽ​നി​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി ക​രു​ത്തു​പ​ക​ർ​ന്നു ന​ൽ​കി​യ അ​ഹിം​സാ സി​ദ്ധാ​ന്തം രാ​ജ്യ​ത്തെ ഒ​ന്നാ​യി നി​ല​നി​ർ​ത്തി​യ​താ​യും പി.​ജെ. ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ ഇ​ന്ത്യ​യെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​തെ​ന്ന് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി​യ മു​ൻ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് പ​റ​ഞ്ഞു. ജ​ന​സ​ദ​സി​ന് തു​ട​ക്കം​കു​റി​ച്ച് പി.​ജെ. ജോ​സ​ഫ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. തോ​മ​സ്, ജോ​യി എ​ബ്രാ​ഹം, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് , ജോ​ണി നെ​ല്ലൂ​ർ, മാ​ത്യു സ്റ്റീ​ഫ​ൻ, പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ൻ, തോ​മ​സ് പെ​രു​മ​ന, ജോ​സി ജേ​ക്ക​ബ്, അ​പു ജോ​ണ്‍ ജോ​സ​ഫ്, എം. ​മോ​നി​ച്ച​ൻ, വി.​എ. ഉ​ല​ഹ​ന്നാ​ൻ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.