സ്പൈ​ക്ക് ഡി​സീ​സ് ബാ​ധി​ച്ച​തു​ൾ​പ്പെ​ടെ 1700 ച​ന്ദ​ന​മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റി
Sunday, August 14, 2022 10:52 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ സ്പൈ​ക്ക് ഡി​സീ​സ് ബാ​ധി​ച്ച​തു​ൾ​പ്പെ​ടെ 1700 ച​ന്ദ​ന​മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റി.

സ​ർ​ക്കാ​ർ ച​ന്ദ​ന ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ മ​ര​ങ്ങ​ൾ ചെ​ത്തി​യൊ​രു​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. അ​ടു​ത്ത​മാ​സം ഇ​വ ലേ​ലം ചെ​യ്യും. ച​ന്ദ​ന​മ​ര​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന സ്പൈ​ക്ക് ഡി​സീ​സ് വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2000 മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പി​ഴു​തു​മാ​റ്റി​വ​രി​ക​യാ​ണ്. ഇ​തു​വ​രെ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ​ങ്ങി​യ​തും കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ​തും സ്പൈ​ക്ക് ഡി​സീ​സ് ഉ​ള്ള​തു​മാ​യ 1700 ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് പി​ഴു​തു​മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ഈ ​ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ഷ​ണ​ങ്ങ​ളാ​ക്കി​യും വേ​രു​ക​ൾ പൂ​ർ​ണ​മാ​യും മാ​ന്തി​യെ​ടു​ത്തും ശേ​ഖ​രി​ക്കു​ക​യാ​ണ്. 14 ഇ​ന​ങ്ങ​ളാ​യി ത​രം​തി​രി​ക്കു​ന്ന 80 മു​ത​ൽ 100 ട​ണ്‍ ച​ന്ദ​ന​മാ​ണ് ലേ​ല​ത്തി​ൽ വ​യ്ക്കു​ക. ത​ര​ത്തി​ന​നു​സ​രി​ച്ച് ഒ​രു കി​ലോ ച​ന്ദ​നം 2000 മു​ത​ൽ 25000 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് ലേ​ല​ത്തി​ൽ വി​റ്റി​രു​ന്ന​ത്. സ്പൈ​ക്ക് ഡി​സീ​സ് ബാ​ധി​ക്കു​ന്ന മ​ര​ങ്ങ​ൾ ഉ​ണ​ങ്ങു​ന്ന​ത​ല്ലാ​തെ ച​ന്ദ​ന​മ​ര​ങ്ങ​ൾ​ക്ക് ഗു​ണം കു​റ​യി​ല്ലെ​ന്ന് മ​റ​യൂ​ർ ഡി​എ​ഫ്ഒ എം.​ജി. വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു.