പ്ര​തി​ഭാ പു​ര​സ്കാ​ര​നി​റ​വി​ൽ ന്യൂ​മാ​ൻ കോ​ള​ജ്
Tuesday, August 16, 2022 10:35 PM IST
തൊ​ടു​പു​ഴ: പ​ഠ​ന മി​ക​വി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് ന്യൂ​മാ​ൻ കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ലെ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ർ​ഹ​രാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന് കാ​വ്യ സ​ജി, അ​ഞ്ജ​ന ലാ​ലു, ന​സ്രി​ൻ നാ​സ​ർ, അ​നു​മോ​ൾ മോ​ഹ​ന​ൻ, ഗ്ലാ​ഡി​സ് ഗേ​ളി ജോ​സ്, ആ​ര്യ ഉ​ണ്ണി എ​ന്നി​വ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു. കാ​വ്യ സ​ജി, ആ​ര്യ ഉ​ണ്ണി എ​ന്നി​വ​ർ എം​ജി യൂ​ണി​വ​ഴ്സി​റ്റി ബി​കോം പ​രീ​ക്ഷ​യി​ൽ യ​ഥാ​ക്ര​മം മൂ​ന്നും പ​ത്തും റാ​ങ്ക് ജേ​താ​ക്ക​ളാ​ണ്.
പു​ര​സ്കാ​ര ജേ​താ​ക്ക​ളെ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി കാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ർ​സാ​ർ ഫാ. ​അ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.