സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​ക്ക് പോ​ലീ​സ് നാ​യ​യു​ടെ ക​ടി​യേ​റ്റു
Tuesday, August 16, 2022 10:35 PM IST
ചെ​റു​തോ​ണി: സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ എ​ത്തി​യ യു​വ​തി​ക്ക് ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലെ നാ​യ​യു​ടെ ക​ടി​യേ​റ്റു. പേ​പ്പാ​റ വ​ട​ക്കേ​ട​ത്ത് ടൈ​റ്റ​സി​ന്‍റെ ഭാ​ര്യ ഷാ​ന്‍റി​ക്കാ​ണ് ക​ടി​യേ​റ്റ​ത്. യു​വ​തി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ട്ട​യ​ച്ചു.
സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ്ര​ദ​ർ​ശ​ന ഷോ ​ഉ​ണ്ടാ​യി​രു​ന്നു. ഷോ​യ്ക്കി​ടെ ഒ​രു നാ​യ അ​സ്വ​സ്ഥ​യാ​യി​രു​ന്നു. ഈ ​നാ​യ​യെ പ​രി​ശീ​ല​ക​ർ പു​റ​ത്തേ​ക്കി​റ​ക്കു​ന്ന​തി​നി​ടെ നാ​യ യു​വ​തി​യു​ടെ അ​ടു​ക്ക​ലെ​ത്തി കൈ​ക്ക് ക​ടി​ക്കു​ക​യാ​യി​രു​ന്നു.
ബെ​ൽ​ജി​യം മ​നി​ലോ​യി​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് യു​വ​തി​യെ ക​ടി​ച്ച​ത്. പ​രി​ശീ​ല​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​യ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ടി​യേ​റ്റ ഉ​ട​നെ​ത​ന്നെ യു​വ​തി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു.