ഹർത്താലിന് യു​ഡി​എ​ഫ് പി​ൻ​തു​ണ
Wednesday, August 17, 2022 10:27 PM IST
അ​ടി​മാ​ലി: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ടം ജി​ല്ല​യി​ൽ ശ​ക്ത​മാ​കു​ന്നു. ഹ​രി​ത ട്രി​ബൂ​ണ​ലി​ൽ ബ​ഫ​ർ സോ​ണ്‍ പ​ത്ത് കി​ലോ​മീ​റ്റ​റാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ടി​മാ​ലി​യി​ൽ എ​ത്തു​ന്ന 27ന് ​ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഹ​ർ​ത്താ​ലി​ന് അ​തി​ജീ​വ​ന പോ​രാ​ട്ട വേ​ദി​യും പ​ണി​മു​ട​ക്കി​ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ആ​ഹ്വാ​നം ന​ൽ​കി. യു​ഡി​എ​ഫും വി​വി​ധ മ​ത, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും ഫ​ർ​ത്താ​ലി​ന് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു.
ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക താ​ൽ​പ​ര്യ​ത്തി​നു എ​തി​രാ​യി ഹ​ർ​ജി ന​ൽ​കി​യ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക, ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യു​ക, സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ പേ​രി​ൽ കൃ​ഷി​ക്കാ​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും ദ്രോ​ഹി​ക്കു​ന്ന വ​നം​വ​കു​പ്പ് നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന കാ​ത​ലാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി​യാ​ണ് 27ന് ​ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്.
ഹ​ർ​ത്താ​ലി​നെ യു​ഡി​എ​ഫ് പൂ​ർ​ണ​മാ​യും പി​ൻ​തു​ണ​യ്ക്കു​മെ​ന്നു യു​ഡി​എ​ഫ് ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​ബി. സൈ​നു​ദീ​ൻ, ക​ണ്‍​വീ​ന​ർ ഒ.​ആ​ർ. ശ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.