കൃ​ഷി ഓ​ഫീ​സ​റെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, August 17, 2022 10:40 PM IST
ക​ട്ട​പ്പ​ന : മ​ദ്യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി കൃ​ഷി ഓ​ഫീ​സ​ർ ജീവനൊടുക്കി. ​ക​ട്ട​പ്പ​ന കൃ​ഷി ഭ​വ​നി​ലെ ഓ​ഫീ​സ​ർ തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി ഇ​ക്താ​ര എം.​ജെ. അ​നു​രൂ​പ് (32) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാ​ണ് കൃ​ഷി ഓ​ഫീ​സ​റെ ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി ക​വ​ല​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ലെ അ​ടു​ക്ക​ള​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

ഇ​ന്ന​ലെ രാ​വി​ലെ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം മു​ൻ​സി​പ്പ​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​എ​ന്നാ​ൽ പ്ര​ധാ​ന സം​ഘാ​ട​ക​നാ​യ കൃ​ഷി ഓ​ഫീ​സ​ർ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ർ ഫോ​ണി​ൽ വി​ളി​ച്ചും അ​ല്ലാ​തെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​കൃ​ഷി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ അ​നു​രൂ​പ് താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലും രാ​വി​ലെ അ​ന്വേ​ഷി​ച്ച് എ​ത്തി.​എ​ന്നാ​ൽ വീ​ട് പു​റ​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.​ഉ​ച്ച​യോ​ടെ കൃ​ഷി ഓ​ഫീ​സ​റെ കാ​ണാ​നി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ന് പ​രി​സ​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഉ​ട​നെ ഇ​വി​ടെ​യെത്തി വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​പ്പോ​ഴാ​ണ് ഓ​ഫീ​സ​ർ നി​ല​ത്ത് മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ത്തി.​

മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നു അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത് ഭാ​ര്യ​യെ​യാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്.​ മാ​ര​ക കീ​ട​നാ​ശി​നി​യാ​യ മോ​ണോ​ക്രോ​പ്ടോ​ഫ​സി​ന്‍റെ കു​പ്പി​യും പോ​ലീ​സ് വീ​ടി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​സ്വ​കാ​ര്യ ബാ​ങ്കി​ലെ മാ​നേ​ജ​രാ​യി​രു​ന്ന അ​നു​രൂ​പ് ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് കൃ​ഷി ഓ​ഫീ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.​സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ഡേ​റ​യാ​ണ് ഭാ​ര്യ.​ഡെ​റോ​ണ്‍ മ​ക​നാ​ണ്.​ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദ്ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.