ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ: ക​റു​വ​പ്പ​ശു ച​ത്തെ​ന്നു പ​രാ​തി
Wednesday, August 17, 2022 11:07 PM IST
ചെ​റു​തോ​ണി: ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​മൂ​ലം ക​റു​വ​പ്പ​ശു ച​ത്തെ​ന്നു പ​രാ​തി. ത​ടി​യ​ന്പാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഉ​ട​മ.
വാ​ഴ​ത്തോ​പ്പ് താ​ന്നി​ക്ക​ണ്ടം സ്വ​ദേ​ശി ഒ​ഴാ​ക്ക​ൽ ഒ.​ടി. അ​ഗ​സ്റ്റി​ന്‍റെ ക​റ​വ​പ്പ​ശു​വാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​ത്ത​ത്. 15 ലി​റ്റ​റോ​ളം പാ​ൽ ക​റ​ക്കു​ന്ന പ​ശു​വാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് പ​ശു​വി​ന് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​ത്. മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ ഫോ​ണ്‍ എ​ടു​ത്തി​ല്ല. രാ​വി​ലെ എ​ട്ടി​നു​ശേ​ഷം ഫോ​ണ്‍ എ​ടു​ത്ത ഇ​വ​ർ താ​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്ന് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ഡോ​ക്ട​ർ​മാ​രെ​യും ക​ന്പോ​ണ്ട​ർ​മാ​രെ​യും ഫോ​ണ്‍ വി​ളി​ച്ചെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
പ​ശു​വി​നെ ഇ​ൻ​ഷ്വ​ർ ചെ​യ്യു​ക​യും കാ​തി​ൽ ക​മ്മ​ൽ അ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ശു​വി​ന് ഇ​ൻ​ഷ്വ​ർ ഇ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​തെ​ന്ന് ഉ​ട​മ പ​റ​യു​ന്നു. ഇ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മു​ൻ​പും ത​ടി​യ​ന്പാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ ക​ർ​ഷ​ക​ർ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. പ​ല മൃ​ഗ​ങ്ങ​ൾ​ക്കും ഇ​വ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.