മയക്കുമരുന്നിനെതിരേ ബോധവത്കരണ പരിപാടി
1223919
Friday, September 23, 2022 10:14 PM IST
കട്ടപ്പന: മയക്കുമരുന്നിനെതിരേ കേരള പോലീസിന്റെ ബോധവത്കരണ പരിപാടിയും ആന്റി നർകോട്ടിക് ക്ലബ്ബ് രൂപീകരണവും കട്ടപ്പനയിൽ തുടങ്ങി. കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി നടത്തുന്നത്.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ, നേതാജി റെസിഡന്റ്സ് അസോസിയേഷൻ, ഗ്രീൻവാലി റെസിഡന്റസ് അസോസിയേഷൻ, മൈത്രി നഗർ എന്നിവിടങ്ങളിൽ ഇന്നലെ ബോധവത്കരണ പരിപാടിയും ആന്റി നർകോട്ടിക് ക്ലബ് രൂപീകരണവും നടന്നു. സംസ്ഥാന സർക്കാർ യോദ്ധാവ് എന്ന പേരിൽ ആരംഭിച്ച പരിപാടി കട്ടപ്പന മേഖലയിലെ 18 സ്കൂളുകളിലും എട്ടു കോളജുകളിലും ഇതിനകം നടത്തി.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന ബോധവത്കരണ സെമിനാർ കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി പുളിക്കൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന എസ് ഐ എം.എസ്. ഷംസുദീൻ ബോധവത്കരണ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി.എം. സുനിൽകുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.