ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
Saturday, September 24, 2022 11:17 PM IST
മു​ത​ല​ക്കോ​ടം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ത​ല​ക്കോ​ടം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫൊ​റോ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ ആ​മു​ഖ പ്ര​സം​ഗ​വും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യേ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. പ്ര​ഫ. ജോ​സ​ഫ് ചാ​ക്കോ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​പ്പ​റ്റ​യി​ൽ സ്വാ​ഗ​ത​വും ജോ​ണ്‍ താ​ന്നി​ക്ക​ൽ ന​ന്ദി​യും പ​റ​യും.

സം​യോ​ജി​ത ക​ർ​ഷ​ക​ൻ, ക്ഷീ​ര​ക​ർ​ഷ​ക​ൻ, നെ​ൽ​ക​ർ​ഷ​ക​ൻ, അ​നു​ക​ര​ണീ​യ​മാ​യ കൃ​ഷി മാ​തൃ​ക​ക​ൾ എ​ന്നി​വ​യി​ൽ ഫൊ​റോ​ന​യി​ലെ ചാ​ലാ​ശേ​രി, കോ​ടി​ക്കു​ളം, വാ​ഴ​ക്കാ​ല, മു​ത​ല​ക്കോ​ടം, പാ​റ​പ്പു​ഴ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള ക​ർ​ഷ​ക​രെ​യാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ജി​മ്മി ക​ള​പ്പു​ര-​കോ​ടി​ക്കു​ളം, ജോ​ണ്‍ ത​ക​ര​പ്പി​ള്ളി​ൽ-​പാ​റ​പ്പു​ഴ, ലൂ​ക്ക് തോ​ട്ടു​പാ​ട്ട്-​കോ​ടി​ക്കു​ളം, ജോ​ണി പു​ള്ളോ​ലി​ക്ക​ൽ-​പാ​റ​പ്പു​ഴ എ​ന്നി​വ​രാ​ണ് ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

നാ​ല്പ​തോ​ളം അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു കൃ​ഷി​വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന​തി​നും ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു ഫൊ​റോ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​റി​യി​ച്ചു.