ര​ക്ത​ക്ക​റ ക​ന്നു​കാ​ലി​യു​ടേ​തെ​ന്ന് വ​നംവ​കു​പ്പ്
Sunday, September 25, 2022 11:03 PM IST
മൂ​ന്നാ​ര്‍: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​നു സ​മീ​പം റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ ക​ന്നു​കാ​ലി​യു​ടേ​താ​ണെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ര​ക്ത​പ്പാ​ടു​ക​ള്‍ മ​നു​ഷ്യ​ന്‍റേ​താ​ണെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ക​ന്നു​കാ​ലി​യു​ടെ വ​യ​റി​ല്‍ ഉ​ണ്ടാ​യ മു​റി​വി​ല്‍ നി​ന്നാ​ണ് ര​ക്തം വീ​ണ​തെ​ന്നും വ​നം വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി.
ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ വ​ന്യ​ജീ​വി സാ​ന്നി​ധ്യ​മു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍​ത​ന്നെ ആ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് മൊ​ബൈ​ലി​ല്‍ സ​ന്ദേ​ശം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​ന്യ​ജീ​വി സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​വാ​ന്‍ കൂ​ടു​ത​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.