ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഗ​ര്‍​ത്തം അ​പ​ക​ട​ക്കെ​ണി​യാ​യി
Monday, September 26, 2022 10:28 PM IST
ക​ട്ട​പ്പ​ന: പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ നി​ര്‍​മാ​ണ​സ​മ​യ​ത്ത് മൂ​ടി​യ കി​ണ​റി​ന്‍റെ വ​ശ​ത്താ​ണ് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ട​ത്. കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ അ​ട​ക്കം തെ​ളി​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ നി​ര്‍​മാ​ണ​സ​മ​യ​ത്താ​ണ് സ്ഥ​ല​ത്ത് നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്നു കു​ളം മൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. ഇ​തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്തോ​ടെ കു​ള​ത്തി​ന്‍റെ ഒ​രു വ​ശം ഇ​ടി​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.
ചെ​റു വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ട​ക്കം കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി സൃ​ഷ്ടി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.