റ​ൺ ടു ​രാ​മ​ക്ക​ൽ​മേ​ട് മാ​ര​ത്തൺ 30ന്
Tuesday, September 27, 2022 10:36 PM IST
നെടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മു​ത​ല്‍ രാ​മ​ക്ക​ല്‍​മേ​ട് വ​രെ റ​ണ്‍ ടു ​രാ​മ​ക്ക​ല്‍​മേ​ട് എ​ന്ന പേ​രി​ല്‍ 30ന് ​മി​നി മാ​ര​ത്ത​ണ്‍ ന​ട​ക്കും. രാ​മ​ക്ക​ല്‍​മേ​ടി​ന്‍റെ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യംവ​ച്ചും ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​യും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
30നു ​രാ​വി​ലെ ഏ​ഴി​നു നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ്‌സ്റ്റാ​ൻ​ഡി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. 15 കി​ലോ​മീ​റ്റ​റാ​ണ് മി​നി മാ​ര​ത്ത​ണി​ന്‍റെ ദൈ​ര്‍​ഘ്യം. ഒ​രേ സ​മ​യം പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.
പു​രു​ഷ, വ​നി​താ മ​ത്സ​ര​ങ്ങ​ളി​ലെ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് 10,001 രൂ​പ, 5,001 രൂ​പ, 3,001 രൂ​പ ക്ര​മ​ത്തി​ല്‍ അ​വാ​ര്‍​ഡും മൊ​മെ​ന്‍റോ​യും ന​ല്‍​കും.
ജി​ല്ലാ അ​ത്‌ലറ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു മ​ത്സ​രം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മാ​ര​ത്ത​ണി​നു ശേ​ഷം പത്തിന് ​രാ​മ​ക്ക​ല്‍​മേ​ട് ടൂ​റി​സം ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന പൊ​തുസ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
എ​ക്‌​സൈ​സ് പ്രി​വന്‍റീ​വ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ സ​ലാം ല​ഹ​രിവി​രു​ദ്ധ ബോ​ധ​വത്്ക​ര​ണ ക്ലാ​സ് ന​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് മാ​ത്യു, സ​ജീ​വ് ആ​ര്‍. നാ​യ​ര്‍, ടി.​എം. ജോ​ണ്‍, പി.​ജി. ര​വീ​ന്ദ്ര​ന്‍, ഷി​ഹാ​ബു​ദീ​ന്‍ ഈ​ട്ടി​ക്ക​ല്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.