ലഹരിവിരുദ്ധ ഷൂട്ട്ഒൗട്ട് മത്സരം
1226020
Thursday, September 29, 2022 10:44 PM IST
തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ കാന്പയിനായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെയും ബീറ്റ്സ് യുണൈറ്റഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ രണ്ടിന് വണ്ണപ്പുറത്ത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കൂട്ടയോട്ടവും ഫ്ളാഷ്മോബും പെനാൽറ്റി ഷൂട്ട്ഒൗട്ട് മൽസരവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് വണ്ണപ്പുറം നന്പ്യാപറന്പിൽ കണ്വൻഷൻ സെന്ററിൽ ബോധവത്കരണ ക്ലാസ് നടക്കും. കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി ഉദ്ഘാടനം ചെയ്യും. സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിക്കും. വൈകുന്നേരം നാലിന് കൂട്ടയോട്ടവും കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ളാഷ്മോബും നടക്കും. കൂട്ടയോട്ടം ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് ഫ്ളാഗ് ഓഫ് ചെയ്യും.
തുടർന്നു നടക്കുന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു അധ്യക്ഷത വഹിക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 35 ടീമുകൾ അണിനിരക്കുന്ന പെനാൽറ്റി ഷൂട്ട്ഒൗട്ട് മൽസരം വണ്ണപ്പുറം തോപ്പിൽ ഫ്യുവൽസിനു സമീപം നടക്കും.