പട്ടയക്കുടിയിൽ മെഗാ മെഡിക്കൽ ക്യാന്പ്
1226023
Thursday, September 29, 2022 10:44 PM IST
തൊടുപുഴ: ലയണ്‍സ് ഡിസ്ട്രിക്ട് 318 സി റീജണ്‍ 13, അൽ അസ്ഹർ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഐഎംഎഎംഎസ്എൻ യൂണിറ്റ്, വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബ്ബ്, കാളിയാർ ജനമൈത്രി പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒന്‍പതു മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ പട്ടയക്കുടി ഗവ. ട്രൈബൽ എൽപി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് കെ. മനോജ് അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു ലഹരിവിരുദ്ധ സന്ദേശം നൽകും. അൽഅസ്ഹർ മെഡിക്കൽ കോളജ് എംഡി കെ.എം. മിജാസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രഫ. സാംസണ് തോമസ്, ട്രഷറർ ടി.പി. സജി, കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, വണ്ണപ്പുറം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സജി പോൾ തുടങ്ങിയവർ പങ്കെടുക്കും.
ജനറൽ മെഡിസിൻ, ശിശുരോഗം, ശ്വാസകോശരോഗ വിഭാഗം, ത്വക്ക്രോഗ വിഭാഗം, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇഎൻടി, ദന്തചികിൽസാ വിഭാഗം എന്നിവയിൽ 30 ഡോക്ടർമാർ അടക്കം 75 അംഗ മെഡിക്കൽ ടീമിന്റെ സേവനം ക്യാന്പിൽ ലഭിക്കും. രജിസ്റ്റർ ചെയ്തും അല്ലാതെയും ക്യാന്പിൽ പങ്കെടുക്കാം. രോഗികളിൽ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയയും ലഭിക്കും. രജിസ്ട്രേഷന് 04862 223000, 8547083912, 9447314802 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ലയണ്‍സ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. സുദർശൻ, റീജിയൻ ചെയർമാൻ ഷിൻസ് സെബാസ്റ്റ്യൻ, സോണ്‍ ചെയർമാൻ ടി.ടി. മാത്യു, എം.ബി. അഭിലാഷ്, അഞ്ജന മോഹൻ എന്നിവർ പങ്കെടുത്തു.