സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് 19 പേ​ർ​ക്ക് പ​രി​ക്ക്
Friday, September 30, 2022 10:40 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കും പ​രി​ക്കേ​റ്റു.

വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ദി​ശ​തെ​റ്റി എ​ത്തി​യ ടി​പ്പ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ൽ​നി​ന്നു കു​മ​ളി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ പ​ള​നി​യ​പ്പ​ൻ കൊ​ടു​വാ (48), സു​സി യേ​ശു​ദാ​സ് വ​ണ്ടി​പ്പെ​രി​യാ​ർ (41), നി​ഷാ മോ​ൾ മു​ണ്ട​ക്ക​യം (22), എ​മി​ലി​ൻ റെ​ജി കാ​ഞ്ഞാ​ർ (22), കൂ​ട്ടി​ക്ക​ൽ പ്രീ​ത (49), റോ​സ്മി​ൻ പെ​രു​വ​ന്താ​നം (29), ക​ര​ടി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മേ​ഘ​ന (25), ക​ര​ടി​ക്കു​ഴി ധ​ന്യ (33), ര​ഞ്ചി​ത (28), കാ​ളീ​ശ്വ​രി (32), ലി​ബീ​ന (24), ബ​സ് ക​ണ്ട​ക്ട​ർ മ​നോ​ജ് (40), ജോ​സ​ഫ് പീ​രു​മേ​ട് (43), സ്റ്റെ​ലി​ൻ മേ​ലു​കാ​വ് (49), ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ടെ പ​രി​ക്കേ​റ്റ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, അ​മീ​ർ മു​ക​ലാ​ർ, മു​ഹ​മ്മ​ദാ​ലി കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​രെ പെ​രി​യാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ ടി​ബി​ൻ തൊ​ടു​പു​ഴ(39), ജി​തി​ൻ മേ​മ​ല (36 ), ഷ​ഹ​നാ​സ് (42) , ന​വാ​സ് എ​രു​മേ​ലി (38) , രേ​ഷ്മ പീ​രു​മേ​ട് (26) എ​ന്നി​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.