മ​ധ്യ​കേ​ര​ള സി​ബി​എ​സ്ഇ ക​ലോ​ത്സ​വം മു​ട്ടം ഷ​ന്താ​ളി​ൽ
Friday, September 30, 2022 10:40 PM IST
മു​ട്ടം: മ​ധ്യ​കേ​ര​ള സി​ബി​എ​സ്ഇ ക​ലോ​ത്സ​വം 15 മു​ത​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. നൂ​റി​ൽ​പ്പ​രം സ്കൂ​ളു​ക​ളി​ൽ​നി​ന്ന് നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​യ്ക്കും.
കാ​റ്റ​ഗ​റി -ഒ​ന്നി​ന്‍റെ​യും എ​ല്ലാ കാ​റ്റ​ഗ​റി​യി​ലെ​യും സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. കാ​റ്റ​ഗ​റി - ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ തൊ​ടു​പു​ഴ ഗ്ലോ​ബ​ൽ ഇ​ൻ​ഡ്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലും കാ​റ്റ​ഗ​റി -മൂ​ന്ന്, നാ​ല് മ​ത്സ​ര​ങ്ങ​ൾ കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി സ്കൂ​ളി​ലും അ​ര​ങ്ങേ​റും. 15ന് ​ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.
മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്‌ലി​ൻ എ​സ്എ​ബി​എ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ജോ​സ​ഫ്, അ​ക്കാ​ദ​മി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, വി​ജു പോ​ൾ, പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ.​എ​സ്. മ​നോ​ജ്, ടെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നാ​ലാം ത​വ​ണ​യാ​ണ് മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മ​ധ്യ​കേ​ര​ള സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.