മലമുകളിലെ കർഷകർക്ക് സഹായമായി ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി
1226556
Saturday, October 1, 2022 10:49 PM IST
മറയൂർ: നബാർഡിന്റെ സഹായത്തോടെ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി മലമുകളിലെ കർഷകർക്ക് കൃഷിക്ക് ആവശ്യമായ തൈകൾ വിതരണം ചെയ്തു. ട്രൈബൽ ഡവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി മറയൂർ ഗ്രാമപഞ്ചായത്തിലെ 10 ആദിവാസി കുടികളിൽ കാപ്പി, കുരുമുളക് തൈകളും ആടും ആട്ടിൻകൂടും കോഴിയും കോഴിക്കൂടും അടങ്ങിയ യൂണിറ്റുകൾ കൂടാതെ കൃഷി നനയ്ക്കുന്നതിനാവശ്യമായ ഹോസുകളും വിതരണം ചെയ്തു.
നബാർഡ് സിജിഎ ഡോ. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, നബാർഡ് ഇടുക്കി ഡിഡിഎം അജീഷ് ബാലു, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ്, അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ, മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. മണികണ്ഠൻ, ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിബി മാളിയേക്കൽ, ദീപ അരുൾ ജ്യോതി, ജോമോൻ തോമസ്, പി.എം. ജോളി, അനിൽഡ, സൂര്യൻ എന്നിവർ പ്രസംഗിച്ചു.