വയോജനദിനാചരണം! വേറിട്ട അനുഭവമായി വയോജനങ്ങളുടെ ഫാഷൻ ഷോ
1226560
Saturday, October 1, 2022 10:49 PM IST
തൊടുപുഴ: അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ്സ് കോ ളജ് എംഎസ്ഡബ്ല്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജനങ്ങളുടെ ഫാഷൻ ഷോ വേറിട്ട അനുഭവമായി.
വാർധക്യകാല ബഹള സന്തോഷങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ 65 വയസിനു മുകളിലുള്ള 20ഓളം പേർ പങ്കെടുത്തു. വിവിധ മൽസരങ്ങളിലൂടെ കിംഗ് ഓഫ് ദ ഡേ, ക്യൂൻ ഓഫ് ദ ഡേ എന്നിവരെ തെരഞ്ഞടുത്ത് സമ്മാനങ്ങൾ നൽകി. കൊച്ചുമക്കൾക്കൊപ്പം സെൽഫിയെടുക്കൽ മത്സരവും നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, എംഎസ്ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, അലൻ ജോർളി, അലീന ബെന്നി എന്നിവർ നേതൃത്വം നൽകി.