കാർഷിക വികസനബാങ്ക് പൊതുയോഗം
1226563
Saturday, October 1, 2022 10:49 PM IST
തൊടുപുഴ: കാർഷിക വികസന ബാങ്ക് പൊതുയോഗം നടത്തി. തകരുന്ന കാർഷിക മേഖലയെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും റബറിന് 200 രൂപ അടിസ്ഥാന വില നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു. താലൂക്കിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി നെടുമരുതുംചാലിൽ അരിക്കുഴ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഇ.ഡി. സാബു ഈട്ടിക്കൽ, വർക്കി ഇടപ്പള്ളിക്കുന്നേൽ എന്നിവർക്ക് കാഷ് അവാർഡ് നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.
വൈസ് പ്രസിഡന്റ് ബൈജു വറവുങ്കൽ, ഭരണസമിതി അംഗങ്ങളായ പി.ജെ. അവിര, പി.എൻ. സീതി, കെ.എം. സലിം, ആർ. ജയൻ, ഷേർലി അഗസ്റ്റിൻ, സഫിയ ജബ്ബാർ, കെ. രാജേഷ്, റ്റെസി ജോണി, ബാങ്ക് സെക്രട്ടറി എം. ഹണിമോൾ എന്നിവർ പ്രസംഗിച്ചു.