ഏലപ്പാറ കോഴിക്കാനം - പൂണ്ടിക്കുളം റോഡ് യാഥാർഥ്യമാകുന്നു
1226956
Sunday, October 2, 2022 10:52 PM IST
ഉപ്പുതറ:ഏലപ്പാറ കോഴിക്കാനം-പൂണ്ടിക്കുളം റോഡിന്റെ നിർമാണത്തിലെ തടസം നീങ്ങുന്നു. പിഎംജിഎസ് വൈ പദ്ധതിയിൽ നിർമിക്കുന്ന റോഡിന് ഭൂമി വിട്ടുനൽകാൻ ഹെലിബറിയ തോട്ടം മാനേജ്മെന്റാണ് സമ്മതിച്ചതോടെയാണ് തടസം നീങ്ങിയത്.
ഏലപ്പാറ-ഹെലിബറിയ-പൂണ്ടിക്കുളം റോഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് റോഡിനെ പിഎ ജിഎസ് വൈ പദ്ധതിയിൽ ഉൾ പെടുത്തി ഫണ്ട് അനുവദിച്ചിരുന്നു. ഹെലിബറിയ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മുതൽ പൂണ്ടിക്കുളം വരെയുള്ള ഭാഗമാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. നൂറുകണക്കിന് തോട്ടം തൊഴിലാളികളും സ്കൂൾ കുട്ടികളും യാത്രചെയ്യുന്ന റോഡാണ് യാത്രായോഗ്യമല്ലാതെ കിടക്കുന്നത്. തോട്ടമുടമ റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാത്തതായിരുന്നു തടസം.
വാഴൂർ സോമൻ എംഎൽഎ പ്രശനത്തിൽ ഇടപെട്ട് തോട്ടം ഉടമകളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുകയായിരുന്നു.