വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
Sunday, October 2, 2022 10:52 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പൂ​ർ​ത്തി​യാ​ക്കി മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്. പു​തു​പ്പ​രി​യാ​രം മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ 23ന് ​ആ​രം​ഭി​ച്ച ക്യാ​ന്പു​ക​ൾ 30ന് ​പൂ​ർ​ത്തി​യാ​ക്കി. പ​തി​മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി 22 ക്യാ​ന്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. 592 നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ൽ​കി​യ 300 ഡോ​സ് വാ​ക്സി​നു പു​റ​മെ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ രൂ​പം​ന​ൽ​കി​യ പ്രോ​ജ​ക്ടി​ൽ​നി​ന്നു 300 ഡോ​സ് വാ​ക്സി​ൻ കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ണ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
അ​ടു​ത്ത ഘ​ട്ട​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​യു​ള്ള എ​ബി​സി പ​ദ്ധ​തി​ക്കാ​യി 390 ഡോ​സ് വാ​ക്സി​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നാ​യ്ക്ക​ൾ എ​ന്നി​വ​യ്ക്കാ​യി ഷെ​ൽ​ട്ട​ർ ഹോ​മും സ​ജ്ജ​മാ​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​ശീ​ല, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​നു സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.