വ്യാജച്ചാരായം പിടികൂടി
1226961
Sunday, October 2, 2022 10:52 PM IST
കരിമണ്ണൂർ: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിവരുന്ന റെയ്ഡിനിടയിൽ വിൽപ്പനക്കായി സ്കൂട്ടറിൽ മൂന്നു കുപ്പികളിലായി കൊണ്ടുവന്ന രണ്ടു ലിറ്ററോളം വ്യാജച്ചാരായം പിടികൂടി. മുളപ്പുറം കുറ്റിമാക്കൽ രാജു(62)വിനെ മിഷ്യൻകുന്ന് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സിഐ സുമേഷ് സുധാകരന്റെ നിർദേശപ്രകാരം എസ്ഐ കെ.എച്ച്. ഹാഷിം, എസ്ഐ പി.എൻ. ദിനേശ്, എഎസ്ഐമാരായ പി.കെ. സലിൽ, അനസ്, പി.ജി. രാജേഷ്, ജയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പോലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തേക്കിൻതടികൾ കണ്ടെത്തി. പോലീസ് റിപ്പോർട്ട് പ്രകാരം വനംവകുപ്പ് അധികൃതരും പ്രതിക്കെതിരെ കേസെടുത്തു.
നേര്‍ച്ചപ്പെട്ടി തകര്‍ത്ത്
പണം അപഹരിച്ചു
മൂന്നാര്‍: മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പെരിയവര എസ്റ്റേറ്റിനു സമീപമുള്ള കുരിശടി തകർത്ത് പണം അപഹരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നേര്പ്പെട്ടിയുടെ ഭിത്തി പൊളിച്ചാണ് നേര്‍ച്ചപ്പെട്ടിയുടെ അകത്തുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ അപഹരിച്ചത്. ഏഴായിരത്തോളം രൂപ മോഷണം പോയതായാണ് കണക്കാക്കുന്നത്.
മൂന്നാര്‍ മൗണ്ട് കാർമല്‍ ഇടവക വികാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേ പാതയില്‍ വാഗുവാര ലക്കത്തിലുള്ള കുരിശടിയിലും മൂന്നുദിവസം മുമ്പ് മോഷണം നടന്നിരുന്നു.