ഒ​ന്ന​രക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം: ആ​ദി​വാ​സി കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, October 3, 2022 10:40 PM IST
മ​റ​യൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ ഒ​ന്ന​ര കൊ​മ്പ​ൻ വീ​ട്ട് മു​റ്റ​ത്ത് ക​യ​റി മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റും ചു​വ​രും ത​ക​ർ​ത്തു. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന ആ​ദി​വാ​സി കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക് . മ​റ​യൂ​ർ ക​രി​മു​ട്ടി ആ​ദി​വാ​സി കു​ടി​യി​ലെ പ​ള​നി​സാ​മി​യു​ടെ വീ​ടാ​ണ്
കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച പാ​തി​രാ​ത്രി​യി​ൽ കു​ടി​ക്കു​ള്ളി​ൽ എ​ത്തി​യ ഒ​ന്ന​ര കൊ​മ്പ​ൻ ആ​ദ്യം വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കു​ത്തി​യ​പ്പോ​ൾ ഉ​ണ​ർ​ന്ന് എ​ഴു​ന്നേ​റ്റ പ​ഴ​നി സ്വാ​മി​യും മ​ക്ക​ളും വാ​തി​ൽ തു​റ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി.
വീ​ടി​ന്‍റെ ചു​വ​രി​ൽ കൊ​മ്പ് കൊ​ണ്ട് കു​ത്തി മ​റി​ക്കു​ക​യാ​യി​രു​ന്നു .
പി​ന്നീ​ട് കു​ടിനി​വാ​സി​ക​ൾ എ​ല്ലാ​വ​രും ഇ​റ​ങ്ങിവ​ന്ന് പാ​ട്ട കൊ​ട്ടി​യും ഒ​ച്ച​യി​ട്ടും ആ​ന​യെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ
പ​ട്ടം കോ​ള​നി ഭാ​ഗ​ത്തും ക​രി​മു​ട്ടി​യി​ലും സ്ഥി​ര​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​ന്ന​ര​ക്കൊ​മ്പ​ൻ എ​ത്തി ഭീ​തി പ​ര​ത്തു​ന്നു​ണ്ട്.
കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.