വീ​ട്ട​മ്മ​യു​ടെ ഏ​ഴ​ര​പ്പ​വ​ന്‍റെ സ്വ​ര്‍​ണ്ണ​മാ​ല ക​വ​ര്‍​ന്നു
Monday, October 3, 2022 10:40 PM IST
മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ കോ​വി​ല്‍​ക്ക​ട​വ് റോ​ഡി​ല്‍ ട​യ​ര്‍ റീ ​ട്രേ​ഡിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴ​ര​പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ മാ​ല ക​വ​ര്‍​ന്നു. മ​റ​യൂ​ര്‍ പ​ത്ത​ടി​പ്പാ​ലം ഭാ​ഗ​ത്ത് ആ​ര്യ ട​യേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തോ​ട് ചേ​ര്‍​ന്നാ​ണ് ഉ​ട​മ​സ്ഥ​ന്‍ ആ​ന​ന്ദ​രാ​ജും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ട​യ​റു ക​ട​യു​ടെ ചു​വ​രി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള ഇ​ഷ്ടി​ക ഇ​ള​ക്കി മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന് ഭാ​ര്യ ഷീ​ബ​യു​ടെ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്ന​ത്.
ഇ​ഷ്ടി​ക ഇ​ള​ക്കി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ല്‍ തു​റ​ന്നി​ട്ട ശേ​ഷം മാ​ല​പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മാ​ല​പൊ​ട്ടി​ക്കു​മ്പോ​ള്‍ ഞെ​ട്ടി ഉ​ണ​ര്‍​ന്ന ഷീ​ബ, തു​റ​ന്ന് കി​ട​ന്ന വാ​തി​ലി​ലൂ​ടെ ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ക​ണ്ട​ത്. മ​റ​യൂ​ര്‍ പ​ത്ത​ടി​പ്പാ​ലം പ​ട്ടം​കോ​ള​നി ഭാ​ഗ​ത്ത് സ​മീ​പ​കാ​ല​ങ്ങ​ളാ​യി നി​ര​വ​ധി മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
മ​റ​യൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ടു​ക്കി​യി​ല്‍ നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.