കെ​സി​വൈ​എം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു; വി​ളം​ബ​ര ഘോ​ഷയാ​ത്ര ഇ​ന്ന്
Monday, October 3, 2022 10:40 PM IST
ക​ട്ട​പ്പ​ന: കെ​സി​വൈ​എം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ യാ​ത്ര ഇ​ന്ന്. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന അ​ങ്ക​ണ​ത്തി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജോ​യി വെ​ട്ടി​ക്കു​ഴി സ​ന്ദേ​ശം ന​ൽ​കും. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ​തി​നു ശേ​ഷം ഓ​സാ​നം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​ണം.
4.30 ന് ​വെ​ള്ള​യാം​കു​ടി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന വേ​ദി​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കും. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ ഇ​ട​യാ​ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം കെ​സി​ബി​സി യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ക്രി​സ്തു ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കെ​സി​വൈ എം ​സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ , മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ,കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ, ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വെ​ള്ള​യാം​കു​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ച്ചു കു​ര്യ​ൻ സ്വാ​ഗ​ത​വും കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​വ​ലി​ൻ ഡേ​വി​ഡ് കൃ​ത​ജ്ഞ​ത​യും പ​റ​യും. തു​ട​ർ​ന്ന് പൊ​ന്ന​ൻ പെ​രി​ങ്ങോ​ട​ൻ ടീ​മി​ന്‍റെ താ​ള​വി​സ്മ​യ ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും.
32 രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലോ​ത്സ​വം അ​ഞ്ചു സ്റ്റേ​ജ്ക​ളി​ലാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. ക​വി​താ​ര​ച​ന, കാ​ർ​ട്ടൂ​ൺ, വാ​ർ​ത്താ ര​ച​ന, മു​ദ്രാ​വാ​ക്യ
ര​ച​ന, ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ മേ​ക്കിം​ഗ്, ട്രോ​ൾ മേ​ക്കിം​ഗ്, ഉ​പ​ന്യാ​സം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.​ഇ​ന്നും നാ​ളെ​യു​മാ​യി അ​ഞ്ചു വേ​ദി​ക​ളി​ലാ​യി ല​ളി​ത​ഗാ​നം, പ്ര​സം​ഗം, ഡി​ബേ​റ്റ്, മോ​ണോ ആ​ക്ട്, മി​മി​ക്രി, സ്പോ​ട്ട് കൊ​റി​യോ, ക്വി​സ്, നാ​ട​ൻ പാ​ട്ട്, ഗാ​ന​മേ​ള, പ​രി​ച​മു​ട്ട്, തെ​രു​വു നാ​ട​കം, ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.