ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ന​വീ​ക​രി​ച്ച റോ​ഡ് തു​റ​ന്നു
Wednesday, October 5, 2022 10:31 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൻ. അ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. സു​നി​ത, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ദീ​പ്, ആ​ർ​എം​ഒ ഡോ. ​സി.​ജെ. പ്രീ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ബാ​ക്ക​സ് അ​ഡ്മി​ഷ​ൻ

തൊ​ടു​പു​ഴ: വി​ദ്യാ​രം​ഭം പ്ര​മാ​ണി​ച്ച് എ​ൽ​കെ​ജി, യു​കെ​ജി, ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ കു​ട്ടി​ക​ൾ​ക്കാ​യി അ​ബാ​ക്ക​സി​ന്‍റെ പു​തി​യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. ജ്യോ​തി സൂ​പ്പ​ർ​ബ​സാ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എം​എ അ​ബാ​ക്ക​സ് ഇ​ന്ത്യ ഓ​രോ ലെ​വ​ലി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്.
സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ അ​ബാ​ക്ക​സ് പാ​ഠ്യ​വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ്കൂ​ളു​ക​ളി​ൽ അ​ബാ​ക്ക​സ് പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഇ​വി​ടു​ത്തെ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഡ​യ​റ​ക്ട​ർ, എ​സ്എം​എ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, തേ​ർ​ഡ് ഫ്ളോ​ർ, ജ്യോ​തി സൂ​പ്പ​ർ​ബ​സാ​ർ, തൊ​ടു​പു​ഴ, ഫോ​ണ്‍: 9447421594. ഇ​തി​നു പു​റ​മെ എ​ല്ലാ ക്ലാ​സി​ലെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ട്യൂ​ഷ​നും ന​ൽ​കും.