വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് വാ​ർ​ഷി​ക യോ​ഗം
Wednesday, October 5, 2022 10:31 PM IST
ക​ട്ട​പ്പ​ന: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ഹി​ൽ ടൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും മ​റ്റ് ഇ​ത​ര പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് വിം​ഗി​ന്‍റെ വ​നി​താ വി​ഭാ​ഗ രൂ​പീ​ക​ര​ണ​വും ന​ട​ന്നു. ക​ട്ട​പ്പ​ന യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ജി​ത് സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ എ.​കെ. ഷി​യാ​സ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​കെ. തോ​മ​സ് നി​ർ​വ​ഹി​ച്ചു.
വ​നി​താ വിം​ഗ് ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. ബി​സി​ന​സ് യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് ജ​ല​ധാ​ര കോ​ർ​പ​റേ​ഷ​ൻ എം​ഡി ബി​ജു ജ​ല​ധാ​ര​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ് സ​മ്മാ​നി​ച്ചു. സി​ബി കൊ​ല്ലം​കു​ടി​യി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു. ബി​സി​ന​സ് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് പൊ​ന്നൂ​സ് ട്രെ​യി​നിം​ഗ് ക​മ്പ​നി എം​ഡി ച​ന്ദ്ര​ശേ​ഖ​റി​ന് സ​മ്മാ​നി​ച്ചു.
നാ​ട​ക, സി​നി​മ​താ​രം ജ​യ കു​റു​പ്പ്, ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​നോ​ൺ സി. ​തോ​മ​സ്, സാം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സ്. സൂ​ര്യ​ലാ​ൽ, സം​സ്ഥാ​ന യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ദു​ർ​ഗ മ​നോ​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
സ്നേ​ഹ​നി​ധി സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ജ​ൻ ജോ​ർ​ജ് കോ​ട്ട​യം​ക​ട ടെ​ക്സ്റ്റൈ​ൽ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. സ​ജീ​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
സി​ജോ​മോ​ൻ ജോ​സ് പ്ര​സി​ഡ​ന്‍റും എ.​കെ. ഷി​യാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും അ​ജി​ത് സു​കു​മാ​ര​ൻ സെ​ക്ര​ട്ട​റി​യും ശ്രീ​ധ​ർ ഭാ​ര​ത് ട്ര​ഷ​റു​മാ​യു​ള്ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.