പാ​വ​ന​ാത്മ കോ​ള​ജി​ന് ര​ജി​സ്ട്രേ​ഡ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Wednesday, October 5, 2022 10:31 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ൽ ര​ജി​സ്ട്രേ​ഡ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ. ഇ​തി​ന്‍റെ ആ​ദ്യ ജ​ന​റ​ൽ ബോ​ഡി യോ​ഗം കോ​ള​ജി​ൽ ന​ട​ന്നു. പാ​വ​നാ​ത്മ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ മു​രി​ക്കാ​ശേ​രി എ​ന്ന സം​ഘ​ട​ന ഇ​നി പാം ​എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടും.
ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​നി​ടെ 50,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​വ​നാ​ത്മ​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. ഇ​വ​രെ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ർ​ത്ത് ഒ​രു ര​ജി​സ്ട്രേ​ഡ് സം​ഘ​ട​നാ​യി പാം ​പ്ര​വ​ർ​ത്തി​ക്കും.
കോ​ള​ജി​ൽ കൂ​ടി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നി​ച്ച​ൻ സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​മി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി റ​വ. ഡോ. ​ബെ​ന്നി​ച്ച​ൻ സ്ക​റി​യ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ജി കെ. ​ജോ​സും തെ​രെ​ഞ്ഞെ​ടു​ക്കെ​പെ​ട്ടു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റോ​സ​ൻ പി. ​ജോ​ൺ, സെ​ക്ര​ട്ട​റി​യാ​യി കൊ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഷാ​ജി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​ഷ ആ​ന്‍റ​ണി, അ​ഡ്വ. ജി​ജോ ജോ​സ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.