റാങ്കിന്റെ തിളക്കത്തിൽ അയൽക്കാരായ കൂട്ടുകാർ
1227526
Wednesday, October 5, 2022 10:36 PM IST
നെടുങ്കണ്ടം: അയല്‍വാസികളായ സുഹൃത്തുക്കള്‍ക്ക് റാങ്കിന്റെ തിളക്കം. നെടുങ്കണ്ടം എംഇഎസ് കോളജിനും അഭിമാനനിമിഷം. ബാച്ചിലര്‍ ഓഫ് അപ്ലൈഡ് അക്കൗണ്ടന്റ് ആൻഡ് ടാക്സേഷന്‍ കോഴ്സിലാണ് ഒന്നും രണ്ടും റാങ്കുകള്‍ എംഇഎസ് കോളജിന് ലഭിച്ചത്.
വലിയതോവാള എരുമത്താനത്ത് പുരുഷോത്തമന്റെയും രമയുടെയും മകളായ കാര്‍ത്തികയ്ക്കാണ് ഒന്നാം റാങ്ക്. പരീക്ഷാസമയത്ത് കോവിഡ് ബാധിച്ചെങ്കിലും മാതാപിതാക്കളും അധ്യാപകരും നല്കിയ ആത്മവിശ്വാസത്തിലാണ് കാര്‍ത്തിക പരീക്ഷയെഴുതിയത്. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ഉപരിപഠനത്തിന് പോകാനുള്ള തയാറെടുപ്പിലാണ് കാര്‍ത്തിക. രണ്ടാം റാങ്ക് നേടിയ അന്നമ്മ വലിയതോവാള കാരിക്കുന്നേല്‍ ജോസഫിന്റെയും സൂസമ്മയുടെയും മകളാണ്. ബിരുദാനന്തര ബിരുദ പഠനത്തിനുള്ള തയാറെടുപ്പിലാണ് അന്നമ്മ.
കാര്‍ത്തികയും അന്നമ്മയും അയല്‍വാസികളും സഹപാഠികളുമാണ്. സ്കൂള്‍തലം മുതല്‍ ഒന്നിച്ച് പഠിച്ചുവന്നവരാണ് ഇവര്‍. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ഇരുവരും ഒരുമിച്ച് പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇവരുടെ നേട്ടത്തില്‍ പ്രദേശവാസികളും ഏറെ സന്തോഷത്തിലാണ്.