ലഹരിവിരുദ്ധ സെമിനാർ
1227529
Wednesday, October 5, 2022 10:36 PM IST
കരിമണ്ണൂർ: റിവർവ്യൂ റസിഡൻസ് അസോസിയേഷന്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ഹോളിഫാമിലി എൽപി സ്കൂൾ ഹാളിൽ ലഹരിവിരുദ്ധ സെമിനാർ നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സെമിനാർ എസ്ഐ സുമേഷ് സുധാകർ ഉദ്ഘാടനം ചെയ്യും. റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ആമുഖ പ്രഭാഷണം നടത്തും. ജനമൈത്രി ബീറ്റ് ഓഫീസർ പി.എ. ഷെറീഫ് ക്ലാസ് നയിക്കും. പ്രസിഡന്റ് ജോയി ജോസഫ് ഇളന്പാശേരി, സെക്രട്ടറി അഗസ്റ്റിൻ വരിക്കശേരി എന്നിവർ നേതൃത്വം നൽകും.
മിഷൻ ലീഗ്
പ്ലാറ്റിനം ജൂബിലി
സമാപനം
കൊടുവേലി: ലിറ്റിൽഫ്ളവർ പള്ളിയുടെ ഇടവകദിനവും മിഷൻ ലീഗ് ജൂബിലി സമാപനവും നടത്തി. കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകി. കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബിജു കൂട്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സ്നേഹവിരുന്നും നടത്തി.