പത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ന​സ്‌​തേ​ഷ്യ വ​ര്‍​ക്ക് സ്റ്റേ​ഷ​ന് ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ​ഹാ​യം
Thursday, October 6, 2022 10:52 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ന​സ്‌​തേ​ഷ്യ വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍ ഒ​രു​ക്കാ​ന്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് 12.55 ല​ക്ഷം രൂ​പ ന​ല്‍​കി.
ഫെ​ഡ​റ​ല്‍ ബാ​ങ്ക്, തി​രു​വ​ല്ല റീ​ജ​ണ​ല്‍ മേ​ധാ​വി ഫി​ലി​പ്പ് ഏ​ബ്ര​ഹാം ഇ​തി​നു​ള്ള അ​നു​മ​തി​പ​ത്രം മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു കൈ​മാ​റി. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ എ. അ​നി​ത, ആ​ര്‍​എം​ഒ ഡോ.​ആ​ഷി​ഷ് മോ​ഹ​ന്‍​കു​മാ​ര്‍, ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റും ബ്രാ​ഞ്ച് ഹെ​ഡു​മാ​യ എം.​എം. സോ​മ​ന്‍, അ​സോ​സി​യേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. പ്ര​വീ​ണ്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന ഹൈ​ദ​രാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ വി​ഭാ​ഗ​മാ​യ ഹോ​ര്‍​മി​സ് മെ​മ്മോ​റി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​താ​യി റീ​ജണ​ല്‍ മേ​ധാ​വി ഫി​ലി​പ്പ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.