ആർച്ചുകളുള്ള പാലം
1227858
Thursday, October 6, 2022 10:52 PM IST
കോഴഞ്ചേരിയിലെ നിലവിലെ പാലത്തിനു സമാനമായ രീതിയിലാണ് പുതിയ പാലവും നിർദേശിക്കപ്പെട്ടത്. നാല് ആർച്ചുകളാണ് പുതിയ പാലത്തിനു നിർദേശിക്കപ്പെട്ടത്. നിലവിൽ നിർമാണം നടത്തിയ രണ്ട് സ്പാനുകൾക്കും ആർച്ച് പൂർത്തീകരിച്ചു.
മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാതയിലാണ് സമീപനപാത ഉയരുന്നത്. പാലവും സമീപനപാതയും പൂർത്തിയാകുന്നതോടെ കൺവൻഷൻ നഗറിലേക്കുള്ള പ്രധാന പാതയും ഇതിന്റെ ഭാഗമാകും.
പാലം പൂർത്തിയാകുന്നതോടെ ടികെ റോഡിൽ കോഴഞ്ചേരി ഭാഗത്തു വൺവേ നടപ്പാക്കി ഗതാഗതം പുനഃക്രമീകരിക്കാനാകും. ഇതിലൂടെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തിരുവല്ല ഭാഗത്തേക്കുള്ള വാഹനങ്ങൾ വൺവേ റോഡിൽ പ്രവേശിച്ചു വണ്ടിപ്പെട്ടയിൽ തിരിഞ്ഞു പുതിയ പാലത്തിലൂടെയും സമീപനപാതയിലൂടെയും സഞ്ചരിച്ച് തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസ് പടിയിൽ ടികെ റോഡിലേക്കു ചേരും. നിലവിലെ പാതയും റോഡും തിരുവല്ല ഭാഗത്തുനിന്നു കോഴഞ്ചേരിയിലേക്കുള്ള വാഹനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തും.