കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കൗൺസിൽ യോഗം കുമളിയിൽ
1228312
Friday, October 7, 2022 10:49 PM IST
കട്ടപ്പന: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 34-ാ മത് സംസ്ഥാന കൗൺസിൽ യോഗം ഇന്നും നാളെയും കുമളിയിൽ നടക്കുമെന്ന് സ്വാഗത സംഘം കൺവീനർ ജോയി വെട്ടിക്കുഴി, സംസ്ഥാന സെക്രട്ടറി ഷാജി മാത്യു തുടങ്ങിയവർ അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുമളി സഹ്യ ജ്യോതി ഓഡിറ്റോറിയത്തിൽ സംസ്ഥാന ഭാരവാഹികളുടെ യോഗത്തോടെ സമ്മേളനം ആരംഭിക്കും. നാളെ രാവിലെ 9.45 ന് പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം നടക്കും. സംസ്ഥാന പ്രസിഡന്റ് പി. കെ. വിജയകുമാർ അധ്യക്ഷത വഹിക്കും. 11 നു നടക്കുന്ന പൊതു സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി. പി. മാത്യു അധ്യഷത വഹിക്കും. അഡ്വ. ഇ.എം. ആഗസ്തി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങാപ്പള്ളി, പ്രഫ. എം. ജെ. ജേക്കബ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എം. എം. വർഗീസ്, പി. പി. റഹിം, ഷാജി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
സർവീസിൽനിന്നു വിരമിച്ച സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങാപ്പള്ളി, വൈസ് പ്രസിഡന്റ് സാബു പി. വാഴയിൽ, സെക്രട്ടറി എൻ. സുഭാഷ്കുമാർ എന്നിവർക്ക് യാത്രയയപ്പും നൽകും. യാത്രയയപ്പ് സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.